Kerala

കേരളം ചുട്ടു പൊള്ളുന്നു; മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

മലപ്പുറം: സൂര്യാതപമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43 )ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്.

സുധികുമാര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടത്തെ വിളവെടുപ്പായിരുന്നു ഇന്ന്. ഇവിടെ കൊയ്തു കൊണ്ടിരിക്കുമ്പോള്‍ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ശരീരം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്.

രാവിലെ ആറുമണിയോടെ സുധികുമാര്‍ വയലില്‍ ജോലിക്ക് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 9.30 ഓടെ മറ്റ് പണിക്കാര്‍ വയലില്‍ നിന്നും കയറി. എന്നാല്‍ കൊയ്ത്ത് യന്ത്രവുമായി ബന്ധപ്പെട്ട ജോലികളുമായി സുധികുമാര്‍ വയലില്‍ തുടര്‍ന്നു.

പിന്നീട് ജോലിക്കാര്‍ വയലിലെത്തിയപ്പോഴാണ് സുധികുമാര്‍ കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button