Puthuppady

വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമാവശ്യപ്പെട്ട് യൂത്ത് ലീഗ് സമരരാവ് സംഘടിപ്പിച്ചു

പുതുപ്പാടി: വയനാട് ചുരത്തിലെ യാത്രാ ദുരിതം തുടർക്കഥയായിട്ടും തിരിഞ്ഞു നോക്കാത്ത അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ചും ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമാവശ്യപ്പെട്ടും ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടും പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് അടിവാരത്ത് പ്രതിഷേധ സമരരാവ് സംഘടിപ്പിച്ചു.

സമര പരിപാടി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി ഉദ്ഘാടനം ചെയ്തു. പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് സർക്കാർ പ്രഥമ പരിഗണ നൽകി അടിയന്തര പരിഹാരം കാണാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾ നടത്തുമെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.

Related Articles

Leave a Reply

Back to top button