Mukkam

ഭീമൻ കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റ് കെ.വി.വി.ഇ.എസ് മുക്കം യുണിറ്റ്

മുക്കം: ഭീമൻ കേക്ക് മുറിച്ച് വിതരണം നടത്തി പുതുവർഷത്തെ വരവേറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ്. മുക്കം ആലിൻചുവട് എസ്.കെ പാർക്കിൽ യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ ജില്ലാ വൈസ് പ്രസിഡന്റ് റഫീക് മാളികക്ക് മധുരം നൽകിയാണ് ചടങ്ങ് ആരംഭിച്ചത്. ആഘോഷത്തിൽ വ്യാപാരികളും നാട്ടുകാരും ഡ്രൈവർമാരും യാത്രക്കാരും ഉൾപ്പെടെ നിരവധിപേർ പങ്കാളികളായി.

ജനറൽ സെക്രട്ടറി വി.പി അനീസ് ഇന്റിമേറ്റ്, അബ്ദു ചാലിയാർ, ഹാരിസ് ബാബു, എം.ടി അസ്‌ലം,
ടി.പി സാദിഖ്, ഷിംജി വാരിയംകണ്ടി, ടി.പി ഫൈസൽ, നിസാർ ബെല്ല, ഷമീർ ലുലു, സാജിദ, നജ്മ, അഷ്റഫലി, സലീം, ബക്കർ കളർബലൂൺ, ഷംസീർ മെട്രോ, മാത്തു കുഞ്ഞോലൻ, അഷ്റഫ്, സർഷാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button