Koodaranji
പൂവാറൻൻതോട്ടിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു

കൂടരഞ്ഞി: പൂവാറൻതോട് പ്രദേശത്തിന്റെ കാർഷിക പൈതൃകവും പ്രകൃതി സൗന്ദര്യവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഗ്രാമോത്സവം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ജോസ് തോമസ് മാവറ, റോസ്‌ലി ജോസ്, എൽസമ്മ ജോർജ്, ബോബി ഷിബു, ബിന്ദു ജയൻ, ബാബു മൂട്ടോളി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രത്നാകരൻ, കൃഷി ഓഫീസർ പി.എം മുഹമ്മദ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം തോമസ്, കൂടരഞ്ഞി അഗ്രികൾച്ചർ ബാങ്ക് പ്രസിഡന്റ് ജിജി കട്ടക്കയം, ശശികുമാർ മുണ്ടാട്ടുനിറപ്പൽ, അബ്‌ദുൾ ബാസിത്, സുബൈദ കെ.പി, രാജേന്ദ്രൻ, കെ.എം മോഹനൻ, ഡെന്നിസ് ചോക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.







