ആം ആദ്മി പാർട്ടി കോടഞ്ചേരി വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജനങ്ങളെ ബാധിക്കുന്ന പൊതു വിഷയങ്ങളിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് ധർണ നടത്തി. ആം ആദ്മി പഞ്ചായത്ത് കൺവീനർ ക്വീൻ ഷാജി ധർണ ഉദ്ഘാടനം ചെയ്തു. എബ്രഹാം വാമറ്റം, ഏലിയാസ് പാടത്ത്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
പരിസ്ഥിതി ലോല മേഖല വനാതിർത്തി വരെ മാത്രമായി പരിമിതപ്പെടുത്തുക, വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങളെയും അവരുടെ വസ്തുവകകളെയും സംരക്ഷിക്കുക, കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനായി താങ്ങ് വിലയും മറ്റ് അനുബന്ധ സഹായങ്ങളും നൽകുക, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിൽ പൊറുതിമുട്ടുന്ന ജനങ്ങളെ രക്ഷിക്കുന്നതിനായി പൊതുവിപണിയിൽ സർക്കാർ ഇടപെട്ട് വില നിയന്ത്രണം കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കോടഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തിയത്.







