Adivaram
ഉണർവ് ദിശാബോധം 2023 വൺ-ഡേ ക്യാമ്പ് സ്വാഗതസംഗം രൂപീകരിച്ചു

അടിവാരം: കോഴിക്കോട് ജില്ലാ ചുമട്ട് ഫെഡറേഷൻ എസ്.ടി.യു നടത്തുന്ന ഉണർവ് ദിശാബോധം 2023 വൺഡേ ക്യാമ്പിനോട് അനുബന്ധിച്ഛ് സ്വാഗത സംഘ രൂപീകരണം നടത്തി. അടിവാരം മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് മണ്ഡലം പ്രസിഡന്റ് പി.കെ മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ ഫെഡറേഷൻ പ്രസിഡന്റ് എ.ടി അബ്ദു ക്യാമ്പിനെ സംബന്ധിച്ച വിശദീകരണം നൽകി.
പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാഫി വളഞ്ഞമ്പാറ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി, ജില്ലാ സെക്രട്ടറി എൻ നദീർ, എം.വി സമീർ, അബൂബക്കർ മൗലവി, ജാഫർ ആലികുട്ടി, മുഹമ്മദലി പി.കെ, അബ്ദുൽ കരീം കനലാട്, അബ്ദു നൂറാംതോട് തുടങ്ങിയവർ സംസാരിച്ചു.






