കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിനെ അനുമോദിച്ചു

കോടഞ്ചേരി: താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ല അസോസിയേഷന്റെ നേതൃത്വത്തിൽ ബാലുശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വാർഷിക ക്യാമ്പിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിനെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്കൂൾ സ്റ്റാഫ് എന്നിവർ ചേർന്ന് അനുമോദിച്ചു.
സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്, പി.ടി.എ പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ, സീനിയർ അദ്ധ്യാപിക ബിന്ദു മേരി പോൾ, സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്, ഗൈഡ് സാന്ദ്ര മരിയ സാജു, മിസിറിയ, സ്കൂൾ ലീഡർ അയിഷ ഫെബിൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളുടെ പ്രവർത്തനമികവിനുള്ള അംഗീകാരമായി മൊമെന്റോ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി.







