Tech

ഇന്‍ട്രാപ്രണര്‍മാരെ സൃഷ്ടിക്കുന്ന മൈജി; ജീവനക്കാര്‍ക്ക് കാറുകള്‍

മികച്ച പ്രകടനം കാഴ്ച്ചവെച്ച ജീവനക്കാര്‍ക്ക് അഞ്ച് കാറുകള്‍ സമ്മാനിച്ച എകെ ഷാജിയെന്ന സംരംഭകന്‍ വ്യത്യസ്തനാവുകയാണ്

നല്ല ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കാന്‍ വിമുഖത കാണിക്കുന്നതാണ് പല കമ്പനികള്‍ക്കും വിനയായി തീരുന്നത്. ജോലി ചെയ്യുന്ന കമ്പനിയെ സ്വന്തമെന്ന് കരുതി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയാണ് ഇന്‍ട്രാപ്രണര്‍മാര്‍ എന്നു വിളിക്കുന്നത്. ഇത്തരം ഇന്‍ട്രാപ്രണര്‍മാരെ അവരുടെ പ്രകടനമികവിന് അനുസരിച്ച് പ്രോല്‍സാഹിപ്പിക്കുമ്പോഴാണ് അവര്‍ കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ചയ്ക്ക് കരുത്തായി മാറുക.

ഇത്തരത്തില്‍ മികച്ച പ്രകടനം നടത്തിയ ജീവനക്കാര്‍ക്ക് അഞ്ച് കാറുകള്‍ സമ്മാനം നല്‍കിയാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ് റീട്ടെയ്‌ലറായ മൈജി വ്യത്യസ്തമാകുന്നത്. മൈജിയുടെ സ്ഥാപകന്‍ എ കെ ഷാജി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. മൈജി പൂര്‍ണമായും ജീവനക്കാരാല്‍ നയിക്കപ്പെടുന്ന സംരംഭമാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

മൈജി കുടുംബത്തിലെ അഞ്ച് ഹീറോകള്‍ക്ക് അവരുടെ കഴിഞ്ഞ വര്‍ഷത്തെ കരിയര്‍ നേട്ടങ്ങളുടെ അംഗീകാരമെന്നോണം അഞ്ച് കാറുകള്‍ സമ്മാനിച്ചിരിക്കുകയാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍-അദ്ദേഹം കുറിപ്പില്‍ പറയുന്നു. എന്തായാലും സംരംഭകനെന്ന നിലയില്‍ കേരളത്തില്‍ മികച്ച മാതൃക തീര്‍ക്കുകയാണ് ഇദ്ദേഹം.

Related Articles

Leave a Reply

Back to top button