Special

സിനിമ നടിമാരെ വെല്ലുന്ന സൗന്ദര്യം, മയക്കി എടുത്തത് യുവതികളെയും യുവാക്കളെയും; തമ്പുരാന്‍ കുന്നിലെ ബിന്‍സ ചേച്ചി

പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്ന പല സംഭവങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ലാതെ പെണ്‍ വാണിഭത്തിലേക്ക് കുട്ടികളെ പെടുത്താന്‍ പല സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എത്രയൊക്കെ പ്രതിഷേധം ഉണ്ടായാലും നിയമ പാലകര്‍ കര്‍ശന പരിശോധനകള്‍ നടത്തിയാലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരു ഭയപ്പാടുമില്ലാതെ പെണ്‍വാണിഭം തകൃതിയായി സംസ്ഥാനത്തെ മിക്ക സിറ്റികളിലും നടക്കുന്നുണ്ടെന്നാണ് വിവരം.

ഇപ്പോള്‍ പുറത്തെത്തുന്ന വിവരങ്ങളും ഏവരെയും അമ്പരപ്പിക്കുന്നതാണ്. വീട്ടു ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ പാര്‍പ്പിച്ച് യുവതിയെ പലര്‍ക്കായി കാഴ്ചവെയ്ക്കുകയാണ് 31കാരിയായ ബിന്‍സ ചെയ്തത്. ബിന്‍സയെ കുറിച്ച് പുറത്തെത്തുന്ന വിവരങ്ങളാണ് ഞെട്ടിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിന്‍സയും സംഘവും പോലീസ് പിടിയില്‍ ആകുന്നത്. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിനിയുടെ പരാതിയിലാണ് എടക്കര തമ്പുരാന്‍കുന്ന് സരോവരം വീട്ടില്‍ ബിന്‍സ , എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്പില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരെ പോലീസ് പിടികൂടുന്നത്.

മൂന്ന് വയസുള്ള കുട്ടിയെ പരിചരിക്കാന്‍ എന്ന് പറഞ്ഞാണ് ബിന്‍സ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. എന്നാല്‍ വീട്ടില്‍ എത്തിച്ച ശേഷം യുവതിയെ ഇവര്‍ നിരന്തരം ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരി 20നാണ് യുവതിയെ വീട്ടില്‍ എത്തിച്ചത്. പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി തരപ്പെടുത്തിയത്. എന്നാല്‍, ബിന്‍സ വട്ടില്‍ നിന്നും പുറത്തു പോകുമ്പോള്‍ വാതില്‍ പുറമേ നിന്നും പൂട്ടുകയായിരുന്നു പതിവ്.

പിന്നീട് വീട്ടിലെത്തുന്നവര്‍ക്ക് യുവതിയെ ബിന്‍സ കാഴ്ച വയ്ക്കുകയായിരുന്നു. യുവതി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിയിലൂടെയും മര്‍ദ്ദനത്തിലൂടെയും ബിന്‍സ യുവതിയെ പെടുത്തുകയായിരുന്നു. ചിലപ്പോഴൊക്കെ പുറത്ത് കൊണ്ട് പോയും ബിന്‍സ യുവതിയെ പലര്‍ക്കായി കാഴ്ച വെച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി ശാരീരികമായി ദുരുപയോഗത്തിന് ഇരയായ വിവരം അറിയിച്ചതും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതും.

അതേസമയം ബിന്‍സിയുടെ മുന്‍ കാലവും അത്ര നല്ലതായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ആദ്യ ഭര്‍ത്താവായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒപ്പമാണ് ബിന്‍സ ആദ്യമായി എടക്കരയില്‍ എത്തിയത്. എന്നാല്‍ ബിന്‍സയുടെ രഹസ്യ ബന്ധങ്ങള്‍ മനസിലാക്കിയ ഭര്‍ത്താവ് ബന്ധം അവസാനിപ്പിച്ചു. ഈ ബന്ധത്തിലുണ്ടായ കുട്ടി ഭര്‍ത്താവിന്റെ സംരക്ഷണയിലാണ്. ഈ ബന്ധത്തിന് പിന്നാലെ മറ്റൊരു യുവാവുമായി ബിന്‍സ അടുത്തു. ഇക്കാലത്തും ഒരു കുഞ്ഞുണ്ടായി. ഇയാളുടെ പണം ദൂര്‍ഥടിച്ച് തീര്‍ത്തതോടെ ഇയാളെ ഉപേക്ഷിച്ചു.

പിന്നീട് തമ്പുരാന്‍ കുന്നിലെ വീട് കേന്ദ്രീകരിത്ത് ആയിരുന്നു ബിന്‍സിയുടെ പിന്നീടുള്ള പ്രവര്‍ത്തനം. അനാശാസ്യ കേന്ദ്രത്തിലേക്ക് ആളുകള്‍ ഒഴുകിയതോടെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയ നാട്ടുകാര്‍ക്കെതിരം ഇവര്‍ തന്നെ ശല്യം ചെയ്യുന്നു എന്ന് കള്ളപ്പരാതിയും നല്‍കി. വീടിനു മുമ്പില്‍ സിസി ടിവി സ്ഥാപിച്ചതോടെ നാട്ടുകാര്‍ ആ പരിസരത്തേക്ക് വരാതെയായി. അങ്ങനെയിരിക്കെയാണ് കുഞ്ഞിനെ നോക്കാനായി യുവതിയെ വീട്ടില്‍ താമസിപ്പിക്കുന്നത്. പിന്നീട് ഇടപാടുകാര്‍ക്കെല്ലാം യുവതിയ കാഴ്ച വയ്ക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

3 × five =

Back to top button
Close
Close