Puthuppady
പുതുപ്പാടി ബഡ്സ് സ്കൂളിൽ അഗ്രിതെറാപ്പി തുടക്കം കുറിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളിൽ കുടുംബശ്രീ മിഷന്റെ സഹായത്തോടെ അഗ്രിതെറാപ്പി ആരംഭിച്ചു. 100 ഗ്രോബാഗുകളിൽ വിവിധ തരം പച്ചക്കറി കൃഷിയാണ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയത്.
സി.ഡി.എസ് ചെയർപേഴ്സൺ ഷീബാ സജിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. മോളി ആന്റോ, ഹസീന, ഷിൽന, സിമി അബ്രഹാം, ദേവിരാജൻ തുടങ്ങിയവർ പങ്കെടുത്തു.







