Kodanchery
കോടഞ്ചേരി ഹൈസ്കൂളിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി: ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, പത്താം ക്ലാസ്സിലെ കുട്ടികളുടെ വിജയ ശതമാനം വർദ്ധിപ്പിക്കുന്നതിനായുള്ള സഹവാസ ക്യാമ്പ് കോടഞ്ചേരി ഹൈസ്കൂളിൽ ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ ദീപം തെളിയിച്ച് മൂന്ന് ദിവസത്തെ ആദ്യ ബാച്ചിന്റെ റെസിഡൻഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ്, പി.ടി.എ പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ, സീനിയർ അസിസ്റ്റന്റ് മിനിമോൾ സിറിയക് തുടങ്ങിയവർ പങ്കെടുത്തു.







