Kerala

കേരളത്തില്‍ വീണ്ടും സ്വര്‍ണ്ണ വിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വിലയില്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. പവന് 120 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 3,955 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന് 31,640 രൂപയും ആയി. ഇതോടെ ഉപഭോക്താക്കളും ആശങ്കയിലാണ്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു സ്വര്‍ണ്ണത്തിന് ഫെബ്രുവരി 24 ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,000 രൂപയും പവന് 32,000 രൂപയുമായിരുന്നു ഫെബ്രുവരി 24 ലെ നിരക്ക്. എന്നാല്‍, ഫെബ്രുവരി 25 ന് സ്വര്‍ണവിലയില്‍ ഗ്രാമിന് 25 രൂപയുടെ കുറവ് രേഖപ്പെടുത്തി.

ഗ്രാമിന് 3,975 രൂപയും പവന് 31,800 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്ന നിരക്ക് തന്നെയാണ്.

Related Articles

Leave a Reply

Back to top button