Koodaranji

കൂടരഞ്ഞി ബാസ്റ്റിൻ സൂപ്പർ ലീഗ് സീസൺ-1 സമാപിച്ചു

കൂടരഞ്ഞി: താമരശ്ശേരി രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബാസ്റ്റിൻസ് ഫുട്‌ബോൾ അക്കാദമി സംഘടിപ്പിച്ച ബാസ്റ്റിൻ സൂപ്പർ ലീഗ് സീസൺ-1 സമാപിച്ചു. ഫൈനൽ മത്സരം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോൺ, വാർഡ് മെമ്പർ ജോസ് മോൻ മാവറ, പ്രിൻസിപ്പാൾ ലീനാ വർഗ്ഗീസ്, പി.ടി.എ പ്രസിഡന്റ് ജോസ് ഞാവള്ളിൽ , കായികാധ്യാപകരായ ജോഷി മാത്യു, വിനോദ് ജോസ് തുടങ്ങിയവർ സംസാരിച്ചു.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിലെ 150ൽ പരം വിദ്യാർത്ഥികളെ അണിനിരത്തി ഒരു മാസത്തോളം നീണ്ടു നിന്ന ബാസ്റ്റിൻസ് സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിൽ സിയാഗോ എഫ്.സിക്കെതിരെ എസ്താമോസ് എഫ്.സി (1-0)ന് വിജയിച്ചു. ലീഗിലെ എമേർജിങ് പ്ലെയറായി സനീഷ് എൻ, ബെസ്ററ് ഗോൾക്കീപ്പറായി മാനവ് എം, ബെസ്ററ് പ്ലെയറായി സാബിത് പി എസ്, ടോപ് സ്‌കോററായി മുഹമ്മദ് ഷമീൻ പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Back to top button