Thiruvambady

കാർഷികാഭിവൃദ്ധിക്ക് വിവിധോദ്ദേശ്യ പദ്ധതികൾ; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവമ്പാടി: കാർഷികമേഖലയിലെ അഭിവൃദ്ധി ലക്ഷ്യമിട്ട് വിവിധോദ്ദേശ്യ പദ്ധതികൾ ജലസേചനവകുപ്പ് ആസൂത്രണം ചെയ്തതായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ജൽജീവൻ മിഷൻ പദ്ധതി തിരുവമ്പാടി നിയോജകമണ്ഡലംതല പ്രവൃത്തി ഉദ്ഘാടന വേളയിലാണ് മന്ത്രി പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.

കാർഷികോത്പന്നങ്ങളുടെ വർധന ലക്ഷ്യമിട്ട് ഭൂമിയെ പര്യാപ്തമാക്കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി ജലസേചനസൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്നും ജലാശയങ്ങൾ സംരക്ഷിക്കുകയും വളക്കൂറുള്ള മണ്ണൊരുക്കുകയും ചെയ്യുമെന്നും കേന്ദ്ര, സംസ്ഥാന സംയുക്തസംരംഭമായ ജൽജീവൻ പദ്ധതിക്ക് വലിയ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button