Adivaram

ചുരത്തിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി അപകടം

അടിവാരം: താമരശ്ശേരി ചുരം ഇരുപത്തി എട്ടിൽ കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം. ആർക്കും പരിക്കില്ല. വൈകുന്നേരം 5:30ഓടെയാണ് അപകടം ഉണ്ടായത്. കടയിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റി.

ചുരത്തിൽ ഏഴാം വളവിൽ ടയർ പഞ്ചറായി ലോറി കുടുങ്ങിയിരുന്നു. കൂടാതെ ആറാം വളവിൽ ഓയിൽ പൈപ്പ് പൊട്ടി കണ്ടെയ്‌നറും കുടുങ്ങി. കണ്ടെയ്നറിൽ നിന്ന് ഓയിൽ ചോർച്ച ഉണ്ടായെങ്കിലും ഇന്ന് ചുരത്തിൽ വലിയ ഗതാഗത തടസ്സങ്ങൾ രൂപപ്പെട്ടില്ല.

Related Articles

Leave a Reply

Back to top button