Thiruvambady

യുവരാഷ്‌ട്രീയ ജനതാദൾ ജില്ലാ വാഹനജാഥ തിരുവമ്പാടിയിൽ എത്തി

തിരുവമ്പാടി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി നടത്തുന്ന ‘യുവരോഷം’ ജില്ലാതല വാഹനപ്രചാരണ ജാഥ തിരുവമ്പാടിയിൽ എത്തി. ജാഥ തിരുവമ്പാടിയിൽ മുൻ എം.എൽ.എയും ദളിത് ലീഗ് സംസ്ഥാന പ്രസിഡൻ്റുമായ യു.സി രാമൻ ഉദ്ഘാടനം ചെയ്തു.

ജാഥാ ക്യാപ്റ്റൻ യുവരാഷ്ടീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് എ.പി യൂസുഫ് അലി മടവൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു പഴയചിറ, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത്, രാജേഷ് കുണ്ടായിത്തോട്, ജാഥ വൈസ് ക്യാപ്റ്റൻ സി.വി നിസാർ വൈദ്യരങ്ങാടി, ഗഫൂർ കൂടത്തായി, അഷ്‌റഫ് കുന്ദമംഗലം, യുവരാഷ്ടീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയൻ ആന്റണി, നിഷാദ് നല്ലളം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button