Kodanchery
കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡ് പ്രവർത്തി പുനരാരംഭിച്ചു

കോടഞ്ചേരി: കുപ്പായക്കോട് പാലത്തിന്റെയും കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡിന്റെയും പ്രവർത്തി പുനരാരംഭിച്ചു. പാലത്തിന്റെ രണ്ടുബീമുകളുടെയും മെയിൻസ്ലാബിന്റെയും നിർമാണപ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഇരുവശത്തും അനുബന്ധറോഡുകളും പൂർത്തിയാകാനുണ്ട്. 26 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്.
കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡിന്റെ പ്രവൃത്തി കുപ്പായക്കോടിനും കണ്ണോത്ത് അങ്ങാടിക്കുമിടയിലുള്ള മൂന്നുകിലോമീറ്റർ ഭാഗം ടാറിങ് ആരംഭിച്ചു. കുപ്പായക്കോടിനും ഈങ്ങാപ്പുഴയ്ക്കും ഇടയിലുള്ള ഭാഗം ടാറിങ് അവസാനഘട്ടത്തിലാണിപ്പോൾ. റോഡ് ആദ്യം കരാറെടുത്തിരുന്ന നാഥ് കൺസ്ട്രക്ഷൻ കമ്പനിയെ പ്രവൃത്തി യഥാസമയം പൂർത്തിയാകാത്തതിനാൽ നീക്കം ചെയ്തിരുന്നു. മലബാർ പ്ലസ് കൺസ്ട്രക്ഷൻസിനാണ് പുതിയ കരാർ.







