Kodanchery

ആയുർവേദ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും നടത്തി

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി ചിപ്പിലിത്തോട് യൂണിറ്റിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടത്തിൻ്റെ അധ്യക്ഷതയിൽ ക്യാമ്പ് ഡോ.സരുൺ മോഹൻ ഉദ്ഘാടനം ചെയ്തു.

ഡോ. ആദർശ് ക്യാൻസർ രോഗത്തെക്കുറിച്ച് ക്ലാസ് നൽകി. കെ.എം.സി.ടി മെഡിക്കൽ കോളേജ് സ്റ്റാഫ് അംഗങ്ങളും വടകര എം.ഇ.എസ് കോപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥികളും യൂണിറ്റ് കമ്മിറ്റി അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button