Mukkam

കാരശ്ശേരി എച്ച്.എൻ.സി.കെ.എം എ.യു.പി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു

മുക്കം: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാരശ്ശേരി എച്ച്.എൻ.സി.കെ.എം. എ.യു.പി സ്കൂളിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസ്ത്രോത്സവം ‘സാപിയെൻഷ്യ’ സംഘടിപ്പിച്ചു. മുൻ ശാസ്ത്രാധ്യാപകൻ വി.എസ് മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുറസാഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ റാഷിദ, പി.യു ഷാഹിർ, നടുക്കണ്ടി അബൂബക്കർ, മുഹമ്മദ് താഹ, റിഷിന എം.കെ, ടി.പി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ശാസ്ത്ര വിഷയങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിനും സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ തങ്ങളുടെ അറിവുകൾ ലഘു പരീക്ഷണങ്ങളിലൂടെയും പ്രവർത്തന മോഡലുകളിലൂടെയും അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂട്ടുകാർക്കും മുമ്പിൽ അവതരിപ്പിച്ചു.

Related Articles

Leave a Reply

Back to top button