Mukkam
പൊടി ശല്യത്തിൽ വലഞ്ഞു ജനം; ടിപ്പറുകൾ തടഞ്ഞ് പ്രതിഷേധിച്ചു

മുക്കം: വാലില്ലാപ്പുഴ–തോട്ടുമുക്കം റോഡിൽ രാത്രി വൈകിയും ക്രഷറിലേക്ക് ടിപ്പറുകൾ ചീറിപ്പായുന്നത് മൂലം രൂക്ഷമായ പൊടിശല്യത്തെ തുടർന്ന് നാട്ടുകാർ ടിപ്പറുകൾ തടഞ്ഞ് പ്രതിഷേധിച്ചു. വീടുകളുടെ ജനലുകളും വാതിലുകളും തുറക്കാൻ പറ്റാത്ത അവസ്ഥയാണെന്നും രോഗികളും മറ്റും പൊടിശല്യം മൂലം വലയുകയാണെന്നും നാട്ടുകാർ പറയുന്നു.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള പ്രവർത്തന സമയം കഴിഞ്ഞും ക്രഷർ പ്രവർത്തിക്കുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നത്. ഇതേ തുടർന്നാണ് പഞ്ചായത്ത് അംഗം കരീം പഴങ്കലിന്റെ നേതൃത്വത്തിൽ മുത്തോട് ഭാഗത്ത് നാട്ടുകാർ ടിപ്പറുകൾ തടഞ്ഞത്.







