ചെറുവാടി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ അറിവിന്റെ ‘നേർക്കാഴ്ച’ ഒരുക്കി

മുക്കം: ചെറുവാടി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ‘നേർക്കാഴ്ച’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 1 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾ ഒരു വർഷക്കാലം ക്ലാസ് മുറികളിൽ നിന്നും സ്വായത്തമാക്കിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളും ലഘു പരീക്ഷണങ്ങളും അടങ്ങിയ സ്റ്റാളുകൾ ഒരുക്കി. കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരങ്ങൾ, സ്കിറ്റുകൾ, ലഘു നാടകങ്ങൾ എന്നിവയും അവതരിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് സി.വി അബ്ദു റസാഖ് അധ്യക്ഷത വഹിച്ച പരിപാടി കോഴിക്കോട് ഡയറ്റ് മുൻ സീനിയർ ഫാക്കൽറ്റി എൻ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാനം ചെയ്തു. ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, എസ്.എം.സി ചെയർമാൻ ആസാദ്, ഉണ്ണികൃഷ്ണൻ, എം.വി അബ്ദുറഹിമാൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് അജിത, സ്റ്റാഫ് സെക്രട്ടറി സബിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.







