Puthuppady
കുടുംബശ്രീ അംഗങ്ങളുടെ മെഗാ വടംവലിയിൽ അടിവാരം എ.ഡി.എസ് ജേതാക്കളായി

പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ മെഗാ വടംവലിമത്സരത്തിൽ അടിവാരം എ.ഡി.എസ് ടീം ജേതാക്കളായി. സി.ഡി.എസ് ചെയർപേഴ്സൺ ഷീബാ സജിയുടെ അധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ മത്സരം ഉദ്ഘാടനം ചെയ്തു.
മലപുറം ജി.എം എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കാവുംപുറം എ.ഡി.എസ് രണ്ടാം സ്ഥാനവും മട്ടിക്കുന്ന് എ.ഡി.എസ് മൂന്നാം സ്ഥാനവും വെസ്റ്റ് കൈതപ്പൊയിൽ എ.ഡി.എസ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഒന്നുമുതൽ നാലുവരെ സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് കാഷ്ക്യാഷ് അവാർഡും ട്രോഫിയും പങ്കെടുത്ത ഇതരടീമുകൾക്ക് മെമന്റോയും നൽകി.







