Koodaranji

കൂടരഞ്ഞിയിൽ മൃഗാശുപത്രിയ്ക്ക് ഡോഗ് സ്ക്വീസ് കേജ് നൽകി

കൂടരഞ്ഞി: ആക്രമണകാരികളായ നായ്ക്കളെ നിയന്ത്രിച്ച് നിർത്തി സുരക്ഷിതമായ രീതിയിൽ ചികിത്സിക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗാശുപത്രിക്ക് ഡോഗ് സ്ക്വീസ് കേജ് നൽകി.

കേജ്‌ കൈമാറ്റ കർമ്മം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാവറയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സീന ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എട്ടാം വാർഡ് മെമ്പർ ബിന്ദു ജയൻ, വെറ്ററിനറി സർജൻ ഡോ.ദിജേഷ് ഉണ്ണികൃഷ്ണൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button