Kodanchery

കോടഞ്ചേരി സി.ഡി.എം.സി അടിസ്ഥാന സൗകര്യ വികസനത്തിനായി എം.പി ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ചു

കോടഞ്ചേരി: കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെൻറ് ക്ലിനിക് (സി.ഡി.എം.സി) അടിസ്ഥാന സൗകര്യ വികസനത്തിനായി വയനാട് എം.പി രാഹുൽ ഗാന്ധി പ്രാദേശിക വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ചു.

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സി.ഡി.എം.സിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതുകൂടി കൂടുതൽ ഉപകാരപ്രദമായ രീതിയിൽ സാധാരണക്കാരിലെക്ക് വിവിധ സ്പെഷലിസ്റ്റ്കളുടെ സേവനങ്ങൾ എത്തിക്കാൻ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല, യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, ട്രഷറർ അബൂബക്കർ മൗലവി എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button