Kerala

പെരുമ്പാവൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരു മരണം, 20 പേര്‍ക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ എംസി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്ത് വെച്ചാണ് അപകടം നടന്നത്.

ലോറി ഡൈവറായ തമിഴ്‌നാട്, ഇറോഡ്, സത്യമംഗലം, ജിഎച്ച് റോഡില്‍ വിജയകുമാര്‍ ആണ് മരിച്ചത്. ബസില്‍ യാത്രക്കാരായ 20 പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

ആറ്റിങ്ങലില്‍ നിന്നും കായ ഇറക്കിയ ശേഷം വരുകയായിരുന്ന ലോറിയില്‍ കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. വിജയകുമാറിന്റെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button