Mukkam

രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മുക്കത്ത് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

മുക്കം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിൽ മുക്കത്ത് ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ബഹുജന പ്രതിഷേധം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ:പി.എം നിയാസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി ഒ.പി.ഐ കോയ, ടി.കെ മാധവന്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button