പ്രോ-ലൈഫ് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ മഹാ കുടുംബ സംഗമം നടത്തി

തിരുവമ്പാടി: കത്തോലിക്കാ സഭയുടെ പ്രോ-ലൈഫ് ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപതാ മരിയൻ പ്രൊ- ലൈഫ് മൂവ്മെൻറ് വലിയ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിച്ചു. സംഗമം താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടിയിൽ വച്ച് നടന്ന മഹാ കുടുബ സംഗമത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുത്തു.
ഓരോ വലിയ കുടുംബത്തിനും അവരുടെ വ്യക്തി വിവരങ്ങൾ അടങ്ങുന്ന ഐഡൻ്റിറ്റി കാർഡ് വിതരണവും കുടുംബങ്ങൾക്കുള്ള സമ്മാന വിതരണവും മാർ
റമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. ഡോ.ചിനു കുര്യൻ, ജയ്സൻ കന്നുകുഴി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ.തോമസ് നാഗപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.ജിതിൻ പന്തലാടി, ജോൺസൺ തെങ്ങുംതോട്ടത്തിൽ, ടോമി പ്ലാത്തോട്ടത്തിൽ, സെമിലി സുനിൽ, ടോമി ചേന്ദംകുളം, എമ്മാനുവൽ പുതുപ്പള്ളി തകിടിയേൽ, സിസ്റ്റർ ഉദയ, സുബിൻ തയ്യിൽ, ബിനു ജോസ് പുത്തൻപുരക്കൽ, തോമാച്ചൻ പുത്തൻപുരക്കൽ തുടങ്ങിയവർ സംസാരിച്ചു.







