Thiruvambady

യുവപ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി ദേശീയതാരം അപർണാ റോയ്

തിരുവമ്പാടി: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2021ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം അത്‌ലറ്റിക്സ് ദേശീയതാരം അപർണാ റോയ്ക്ക് ലഭിച്ചു. മന്ത്രി സജി ചെറിയാനിൽനിന്ന് അപർണ പുരസ്‌കാരം ഏറ്റുവാങ്ങി. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.

കൂടരഞ്ഞി ഓവേലിൽ റോയ്-മേരി അധ്യാപക ദമ്പതിമാരുടെ മകളായ അപർണ തൃശ്ശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എം.കോം വിദ്യാർഥിനിയാണ്. തിരുവമ്പാടി പുല്ലൂരാംപാറ മലബാർ സ്പോർട്‌സ് അക്കാദമി താരമായിരുന്നു അപർണ.

Related Articles

Leave a Reply

Back to top button