Kodanchery
കോടഞ്ചേരിയിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ സുഫലം-ഫലവൃക്ഷ വികസനം പദ്ധതിയിൽ ഉൾപ്പെടുത്തി അബിയു, ഡ്രാഗൺ ഫ്രൂട്ട്, ബർ ആപ്പിൾ, J33 പ്ലാവിൻ തൈ തുടങ്ങിയ ഫലവൃക്ഷ തൈകൾ കോടഞ്ചരി കൃഷി ഭവൻ മുഖേന വിതരണം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള 400 വനിതാ ഗുണഭോക്താക്കൾക്കാണ് തൈകൾ വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ , വനജാ വിജയൻ, സിസിലി ജേക്കബ്, ചിന്നമ്മ വായിക്കാട്ട്, കൃഷി ഓഫീസർ രമ്യ രാജൻ വി, കൃഷി അസിസ്റ്റന്റുമാരായ രാജേഷ് കെ, സജിത് വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







