Kodanchery
കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പഠനോത്സവത്തിന്റെ ഭാഗമായി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്ക്കാരങ്ങൾ, പരീക്ഷണങ്ങൾ, അഭിനയ ഗാനം തുടങ്ങിയ സ്റ്റേജിനങ്ങൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചാർട്ടുകൾ, പതിപ്പുകൾ, പസ്സിലുകൾ, പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ, കളിയുപകരണങ്ങൾ, തുടങ്ങിയവയുടെ പ്രദർശനവും നടന്നു.
വാർഡ് മെമ്പർ ഷിൻജോ തൈക്കൽ പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജയ്സൺ കിളിവള്ളിക്കൽ, എം.പി.ടി.എ ചെയർപേഴ്സൺ അജിത, ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു, സ്‌കൂൾ അധ്യാപകൻ അരുൺ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.






