കോടഞ്ചേരിയിൽ പകൽ പന്തം തെളിച്ച് പ്രതിഷേധ പ്രകടനവും സംഗമവും നടത്തി

കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി പകൽ പന്തം തെളിച്ച് പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ഇന്ധന വില വർദ്ധനവ്, ഭൂമിയുടെ ന്യായവില വർദ്ധനവ്, നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാക്കുന്ന നികുതി വർദ്ധനവ് തുടങ്ങിയവയിൽ പ്രതിഷേധിച്ചായിരുന്നു കരിദിനാചരണം. യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലം ചെയർമാൻ കെ.ടി മൻസൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, യു.ഡി.എഫ് കൺവീനർ ജോർജ് എം തോമസ്, ജോബി ജോസഫ്, ചിന്നാ അശോകൻ, വിൻസെന്റ് വടക്കേമുറിയിൽ, റോയ് കുന്നപ്പള്ളി, ലിസി ചാക്കോ, അന്നക്കുട്ടി ദേവസ്യ, ആന്റണി നീർവേലി, ജോബി ഇലന്തൂർ, ജയ്സൺ മേനാങ്കുഴി, ജോസ് പൈക, ബാബു പട്ടരാട്, ജോസഫ് ആലവേലി, ലൈജു അരീപ്പറമ്പിൽ, കുമാരൻ കരിമ്പിൽ, ബൈജു കിഴക്കേടത്ത്, ബേബി വളയത്തിൽ, തമ്പി പറകണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.







