Kodiyathur

കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

കൊടിയത്തൂർ: മോദി സർക്കാരിന്റെ ജനാഥിപത്യ നിഷേധത്തിനെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിധീഷ് മണ്ഡലം പ്രസിഡന്റ് ജംഷീദ് ചോലക്കലിന് പതാക കൈമാറി.

ഷാഫി കൂളിമാട് റാലി സമാപനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.പി സുഫിയാൻ ചെറുവാടി മുഖ്യാതിഥിയായി. അസംബ്ലി ജനറൽ സെക്രട്ടറി ഫൈസൽ കണ്ണാംപറമ്പിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഷ്‌റഫ്‌ കൊളക്കാടൻ, കരീം പഴങ്കൽ, ശിഹാബ് മാട്ടുമുറി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button