Thiruvambady

കാട്ടുപന്നി ആക്രമണം; കർഷകനെ എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു

തിരുവമ്പാടി: സ്വന്തം കൃഷിസ്ഥലത്തു വെച്ച് കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിനു ഇരയായ ചീങ്കല്ലേൽ ബെന്നിയെ തിരുവമ്പാടിയിലെ എൽ.ഡി.എഫ് നേതാക്കളുടെ സംഘം സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റ ബെന്നി അടിയന്തര ശസ്ത്രക്രിയക്കു വിധേയനായി മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

കർഷകന് അടിയന്തിര ചികിൽസാ ചെലവുകളും നഷ്ടപരിഹാരവും നൽകണമെന്ന് എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ജോളി ജോസഫ്, സി.എൻ പുരുഷോത്തമൻ, റോയി കടപ്രയിൽ, ജോയി മ്ലാങ്കുഴി, വിൽസൺ താഴത്തുപറമ്പിൽ, ഷിജോ വടക്കേൻ തോട്ടം, സുബിൻ കുര്യൻ തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button