Kodanchery

കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിക്കും

കോടഞ്ചേരി: കോടഞ്ചേരിയിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രിൽ 24ന് ഉച്ചയ്ക്ക് 2:30ന് നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.

കോഴിക്കോട് ജില്ലാ കലക്ടർ എ ഗീത, തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ശശി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, പ്രമുഖ ജന, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button