Thottumukkam

സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് തോട്ടുമുക്കത്ത്.

തോട്ടുമുക്കം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റും ഐ.ആർ.ഇ.ടഗ് ഓഫ് വാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് 2023 ഏപ്രിൽ 30 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് തോട്ടുമുക്കം എസ്.എൻ.ഡി.പി ശാഖാ അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു.

വടംവലിയിലെ വിജയികൾക്ക് ഒന്നാം സമ്മാനം 30,000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 25,000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 20,000 രൂപ, നാലാം സമ്മാനം 10,000 രൂപ, അഞ്ചു മുതൽ പതിനാറാം സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

പ്രസ്തുത പരിപാടിയോടനുബന്ധിച്ച് വിശിഷ്ട വ്യക്തികളെ സ്വീകരിച്ചാനയിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര കൃത്യം 5 മണിക്ക് പള്ളിത്താഴെ അങ്ങാടിയിൽ നിന്നും ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ നല്ലവരായ എല്ലാ നാട്ടുകാരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു..

മുഖ്യാതിഥി: ശ്രീ യു.ഷറഫലി (കേരള സ്പോർട്സ് കൗൺസിൽ പ്രഡിഡന്റ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ), ശ്രീ. പി.കെ ബാപ്പു ഹാജി (KVVES സംസ്ഥാന സെക്രട്ടറി), തോട്ടുമുക്കം ന്യൂസ് ഒരുക്കിയ ഡിജിറ്റൽ ഡയറക്ടറിയുടെ ഉദ്ഘാടനം
ശ്രീ. പ്രേമൻ (KVVES തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ്), ശ്രീ.അർച്ചന സാജു (ദേശീയ ബോക്സിംഗ് സ്വർണ്ണമെഡൽ), ശ്രീമതി. അഞ്ജലി കെ.എസ് (കോഴിക്കോട് ജില്ല ബോക്സിംഗ് 2 -ാം സ്ഥാനം), ശ്രീ. റഫീഖ് തോട്ടുമുക്കം (കയാക്കിംഗ് – മികച്ച ഫോട്ടോഗ്രാഫർ അവാർഡ്) എന്നിവരെ ചടങ്ങിൽ വച്ച് ആദരിക്കുന്നു.

Related Articles

Leave a Reply

Back to top button