Puthuppady

ചിപ്പിലിതോട്ടിലെ ആനകൂട്ടത്തെ കാട് കയറ്റാൻ നടപടികളാരംഭിച്ചു

ചിപ്പിലിതോട്ടിലെ ആനകൂട്ടത്തെ കാട് കയറ്റാൻ നടപടികളാരംഭിച്ചു

പുതുപ്പാടി: ഒരാഴ്ച കാലമായി പുതുപ്പാടി പഞ്ചായത്തിലെ ചിപ്പിലിതോട്ടിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തുകയും ജനങ്ങളെ ഭീതിപെടുത്തുകയും ചെയ്യുന്ന ആനകൂട്ടത്തെ കാട് കയറ്റാൻ നടപടികൾ ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ആർ.ആർ.ടി അംഗങ്ങളുടെ നേതൃത്വത്തിൽ വനം വകുപ്പ് ശ്രമങ്ങളാരംഭിച്ചിത്.

തദ്ദേശവാസികളുടെ പരാതിയെ തുടർന്ന് റെയിഞ്ച് ഫോറസറ്റ് ഓഫീസർ എം.കെ രാജീവ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് ജോൺ, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം സി.കെ മുഹമ്മദാലി, വനംവകുപ്പ് ഉദ്യോഗസ്ഥരായ മോഹൻ, ഇ പ്രജീഷ്, സുധീഷ്, രാജൻ, പി ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ ആനകൂട്ടം നാശം വിതച്ച കൃഷി ഭുമിയും കൃഷിക്കാരെയും സന്ദർശിക്കുകയും തദ്ദേശവാസികളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു

Related Articles

Leave a Reply

Back to top button