Thiruvambady

യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം നേതൃസംഗമം നടത്തി

തിരുവമ്പാടി: യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം നേതൃസംഗമം നടത്തി. മെയ് 7, 8, 9 തീയതികളിൽ മുക്കത്ത് വച്ച് നടക്കുന്ന ജില്ലാ സമ്മേളനം പ്രൗഡഗംഭീരമായ സമ്മേളനമാക്കി മാറ്റുന്നതിന് തിരുവമ്പാടി മണ്ഡലത്തിൽ നിന്നും 200 പേർ പങ്കെടുക്കുവാൻ നേതൃയോഗം തീരുമാനിച്ചു.

യു.സി അജ്മൽ അധ്യക്ഷ വഹിച്ച യോഗം ജവഹർ ബാല മഞ്ച് ജില്ലാ പ്രസിഡന്റ് അനുഗ്രഹ ഉദ്ഘാടനം ചെയ്തു. ഫൈസൽ കണിയാംപറമ്പ്, ടി.എൻ സുരേഷ്, അമൽ നെടുങ്കല്ലേൽ, ലിബിൻ ബെൻ, ഷിജു ചെമ്പനാനി, ലിബിൻ അമ്പാട്ട്, അഖില, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button