Mukkam

സ്വതന്ത്ര തൊഴിലാളി യൂണിയൻ തൊഴിൽ ദിനാചരണം നടത്തി

സ്വതന്ത്ര തൊഴിലാളി യൂണിയൻ തൊഴിൽ ദിനാചരണം നടത്തി

മുക്കം: മെയ് 1 ലോക തൊഴിൽ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മുക്കത്ത് ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ മൗലവി കോടഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി മുഖ്യപ്രഭാഷണം നിർവഹിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് മജീദ് പുതുപ്പാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, ട്രഷറർ അബ്ദു കരിമ്പാല, വൈസ് പ്രസിഡന്റ് അബ്ദുൽ സലാം മുക്കം, നൗഷാദ് മുക്കം, ഇമ്പിചാലി കാരശേരി, അബു കോടഞ്ചേരി, അശ്റഫ് കാരശേരി തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button