Mukkam

മുക്കം നഗരസഭയിൽ നീന്തൽ പരിശിലനം ആരംഭിച്ചു

മുക്കം: മുക്കം നഗരസഭ വാർഷിക പദധതിയിൽ ഉൾപ്പെടുത്തി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു. പരിശീലന പരിപാടി അഗ്സത്യൻമുഴി കടവിൽ നഗരസഭ ചെയർമാൻ പി.ടി ബാബു ഉൽഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ പി.ജാഷില, എം.ടി വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

യൂണിവേഴ്സിറ്റി കായാക്കിംഗ് ദേശീയ താരം സൂര്യ സി.ബി, മുക്കം ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജയേഷ്, മിഥുൻ, ചാക്കൊ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്പോർട്സ് കൗൺസിലിൻ്റെ സർട്ടിഫിക്കറ്റ് നൽകും. പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ ഡിവിഷൻ കൗൺസിലർമാരുമായി ബന്ധപ്പെടണമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.

Related Articles

Leave a Reply

Back to top button