Puthuppady

പുതുപ്പാടിയിൽ എം.ഡി.എം.എയുമായി കൈതപ്പൊയിൽ സ്വദേശി പിടിയിൽ

പുതുപ്പാടി: പുതുപ്പാടിയിൽ കൈതപ്പൊയിൽ സ്വദേശി ജുനൈസി(38)നെ രണ്ട് ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടി. പ്രദേശത്ത് ലഹരി വിൽപ്പന തകൃതിയായി നടത്തുന്നതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ലഹരിവിമുക്ത സ്‌ക്വാഡ്ന്റെയും പോലീസിന്റെയും കൃത്യമായ ഇടപെടലിലൂടെയാണ് ജുനൈസിനെ പിടികൂടിയത്.

ഇയാളെ മുൻപും മയക്കുമരുന്നുമായി പോലീസ് പിടികൂടിയിട്ടുണ്ട്. ജയിലിൽ നിന്നും ഇറങ്ങി ഒന്നരമാസത്തിനു ശേഷമാണ് വീണ്ടും ഇയാൾ പിടിയിലാവുന്നത്.

Related Articles

Leave a Reply

Back to top button