Koodaranji

കൂടരഞ്ഞി പഞ്ചായത്ത് ഓഫിസിനു മുന്നിൽ യു.ഡി.ഫ് ധർണ്ണ സമരം നടത്തി

കൂടരഞ്ഞി: കെട്ടിട നികുതി, പെർമിറ്റ് ഫീ എന്നിവയുടെ വർദ്ധനവും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും കൂമ്പാറയിൽ ക്വാറി മാഫിയ പഞ്ചായത്ത് റോഡ് കൈയ്യെറിയ വിഷയവും ചൂണ്ടിക്കാട്ടി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി. പോസ്റ്റ് ഓഫീസ് ജംഷനിൽ നിന്ന് പ്രകടനമായി എത്തി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ ഡി.സീസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ലാടനം ചെയ്തു.

യു.ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോണി പ്ലാക്കാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി വി.എ നസീർ മുഖ്യ പ്രഭാഷണം നടത്തി. എം.ടി അഷ്റഫ്, സി.കെ കാസിം, അഡ്വ. സിബു തോട്ടത്തിൽ, മുഹമ്മദ് പാതിപറമ്പിൽ, എൻ.ഐ അബ്ദുൽ ജബ്ബാർ, സണ്ണി കിഴുക്കരക്കാട്ട്, ജോസഫ് ഇലഞ്ഞിക്കൽ, ജോണി വാളിപ്ലാക്കൽ, നിസാറ ബീഗം, മോളി വാതല്ലൂർ, ബോബി ഷിബു, എൽസമ്മ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button