Kodiyathur
റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി

കൊടിയത്തൂർ: തുടർച്ചയായി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പന്നിക്കോട് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻകടയ്ക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ യു.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ കെ.പി സുബ്രഹ്മണ്യൻ, പഞ്ചായത്ത് മെമ്പർമാരായ ബാബു പൊലുകുന്നത്ത്, കരീം പഴങ്കൽ, മാധവൻ കുളങ്ങര, രതീഷ് കളിക്കുടിക്കുന്ന്, ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡന്റ് ബാബു പരവരിയിൽ തുടങ്ങിയവർ സംസാരിച്ചു.







