Kodanchery

തെയ്യപ്പാറ സെൻ്റ് ജോർജ് പള്ളി പെരുന്നാളിന് കൊടിയേറി

കോടഞ്ചേരി: തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ബേസിൽ തൊണ്ടലിൽ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു.

ഫാ.വർഗ്ഗീസ് കടുങ്കീരിൽ, ട്രസ്റ്റി ചാക്കോ തേരോട്ടിൽ, സെക്രട്ടറി സന്തോഷ് മാളിയേലിൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് കൊടിയേറ്റോടെ ആരംഭിച്ച പെരുന്നാൾ ആഘോഷം ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന വിവിധ ആത്മീയ, ആഘോഷ പരിപാടികളോടെ ഞായറാഴ്ച കൊടിയിറങ്ങും.

Related Articles

Leave a Reply

Back to top button