Thiruvambady

അവധിക്കാല ക്യാമ്പ് ‘സമ്മർ ഡിലൈറ്റ്’ നാളെ നടക്കും

തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്ത്യൻസ് ഹൈസ്‌കൂളും ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ്’ അവധിക്കാല ക്യാമ്പ് നാളെ നടക്കും. ഓയിസ്ക തിരുവമ്പാടി പ്രസിഡന്റ് ജോമോൻ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ശാസ്ത്ര കൗതുകം, റീഡിങ് ആൻഡ് റൈറ്റിങ്, ഗ്രൂപ് ഡിസ്കഷൻ, സ്കിൽ ഡെവലപ്മെന്റ് ക്ലാസ്, വ്യക്തിത്വ വികസന ക്ലാസ്, സെൽഫ് ഡിഫൻസ് ക്ലാസ് തുടങ്ങിയവ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജെ.സി.ഐ നാഷണൽ ട്രെയിനർ ഷഫീക്ക് കത്തറമ്മൽ, യോഗ ട്രെയിനർ ടീന സ്വരാജ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

Related Articles

Leave a Reply

Back to top button