Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷ പരിപാടികൾ തിരുവമ്പാടിയിൽ നടന്നു. ഇന്ന് രാവിലെ 10 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് സമാപിച്ചത്.
ഒട്ടേറെ കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്ത ഘോഷയാത്രയെ തുടർന്ന് നടന്ന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ് റിപ്പോർട്ട് അവതരണം നടത്തി. ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ സാമൂഹിക, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.







