Pullurampara

പുല്ലുരാംപാറയിൽ പാലിയേറ്റീവ് കെയർ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

പുല്ലൂരാംപാറ: നാഷണൽ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ഫോർ ആയുഷ് ആന്റ് ഇന്റിഗ്രേറ്റീവ് മെഡിസിൻ, അൽഫോൻസാ പാലിയേറ്റീവ് ആന്റ് ജറിയാട്രിക് കെയർ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുല്ലൂരാംപാറ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മെയ് 4,5 തിയ്യതികളിലായി പാലിയേറ്റീവ് കെയർ പരിശീലനം നൽകി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഗൈഡ്ലൈൻ അനുസരിച്ചു നടത്തിയ പരിശീലനത്തിൽ 55 കുട്ടികൾ പങ്കെടുത്തു. ജോസ് പുളിമൂട്ടിൽ, അൽഫോൻസാ പാലിയേറ്റീവ് ആന്റ് ജറിയാട്രിക് സൊസൈറ്റി നഴ്സ് ഷീജ സന്തോഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടരഞ്ഞി അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എ.എം ജോർജ് അരുവിയിൽ, സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സീനിയർ അസിസ്റ്റന്റ് ബീനാ പോൾ, ഷിനോജ് സി.ജെ, സിറിയക് മണലോടി, അൽഫോൻസാ പാലിയേറ്റീവ് ആന്റ് ജറിയാട്രിക് കെയർ സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റ്യൻ എടക്കര, റോസ് ജസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button