Thiruvambady

അവധിക്കാലത്ത് കളിക്കാൻ പന്ത് ആവശ്യപ്പെട്ട് എംഎൽഎക്ക് കുട്ടികളുടെ കത്ത്; ആവശ്യം നിറവേറ്റി എം.എൽ.എ ലിന്റോ ജോസഫ്

തിരുവമ്പാടി: തങ്ങൾക്ക് കളിക്കാൻ പന്ത് വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച കുട്ടികളുടെ ആവശ്യം നിറവേറ്റി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. തിരുവമ്പാടി പാമ്പിഴഞ്ഞാമ്പാറ പെരുമാലിപ്പടി പ്രദേശത്തെ ഏതാനും മിടുക്കന്മാരാണ് എം.എൽ.എയ്ക്ക് കത്തയച്ചത്.

ഓഫീസിൽ കത്ത് ലഭിച്ച ഉടനെ എം.എൽ.എ ഇടപെട്ട് ആവശ്യം നിറവേറ്റുകയായിരുന്നു. സി.പി.ഐ.എം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി കുട്ടികൾക്ക് പന്ത് കൈമാറി. എം.എൽ.എ കുട്ടികൾക്ക് ആശംസ അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button