Kerala

കൊവിഡ് 19: മാഹിയിലെ മുഴുവന്‍ ബാറുകളും, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകളും അടയ്ക്കും

മാഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടും. ഇക്കാര്യം വ്യക്തമാക്കി പുതുച്ചേരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ബാറുകള്‍ അടയ്ക്കുന്നത്.

ടൂറിസം മേഖലയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ഇത് ബാധകമാണ്. കൂടാതെ മദ്യക്കടയും പരിസരവും വൃത്തിയായി സുക്ഷിക്കണമെന്നും ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കേരളത്തിലും രാജ്യമൊട്ടാകെയും രോഗം പകരുന്ന സാഹചര്യത്തില്‍ രോഗം പകരുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

Related Articles

Leave a Reply

Back to top button