Koodaranji

പരിസ്ഥിതി ദിനാചരണം നടത്തി

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു. ഹെഡ്മാസ്റ്റർ സജി ജോൺ ഫലവൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ എൻ.എസ്.എസ് വോളന്റീർമാർ അണിനിരന്ന സന്ദേശ റാലിയും പരിപാടിയുടെ ഭാഗമായി നടന്നു.

Related Articles

Leave a Reply

Back to top button