Kodanchery

മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി: മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ശില്പശാല നടത്തി. ഒന്ന്, രണ്ട് ക്ലാസ്സുകാർക്കായി സചിത്ര പാഠപുസ്തകം എന്ന പരിപാടിയും മൂന്ന്, നാല് ക്ലാസ്സുകാർക്കായി പഠനോപകരണ നിർമ്മാണവുമാണ് നടത്തിയത്. കുട്ടികളിൽ പഠനാഭിരുചി വളർത്തുന്നതിനായി വിഭാവനം ചെയ്ത പരിപാടികളിൽ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

അധ്യാപകരായ സിന്ധു എം.ബി, സിന്ധു വർഗീസ്, ബിന്ദു ദേവസ്സി തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിസന്റ് സിദ്ദിഖ്, വൈസ് പ്രസിസന്റ് അൻവർ, പ്രധാനാധ്യാപകൻ ബെന്നി, സി.ആർ.സി കോർഡിനേറ്റർ ലിൻസി, അധ്യാപകരായ അബ്ദുറഹിമാൻ, ഫസ്ന തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button